നിതീഷിനായി മഹാസഖ്യത്തിന്റെ വാതിലുകൾ എപ്പോഴും തുറന്നുകിടക്കും: ലാലു പ്രസാദ് യാദവ്
Mail This Article
×
പട്ന∙ നിതീഷ് കുമാറിനായി മഹാസഖ്യത്തിന്റെ വാതിലുകൾ എപ്പോഴും തുറന്നുകിടക്കുമെന്നു ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. നിതീഷ് കുമാർ തിരികെ വരാൻ തയാറാണെങ്കിൽ നോക്കാമെന്നും ലാലു പറഞ്ഞു. കഴിഞ്ഞ ദിവസം നിയമസഭാ മന്ദിരത്തിനു പുറത്തു ലാലു യാദവും നിതീഷ് കുമാറും കണ്ടുമുട്ടിയപ്പോൾ സൗഹൃദം പങ്കിട്ടതിന്റെ പശ്ചാത്തലത്തിലാണ് സഖ്യം പുനഃസ്ഥാപിക്കാൻ തയാറാണോയെന്നു ലാലുവിനോടു മാധ്യമ പ്രവർത്തകർ ചോദിച്ചത്.
അതേസമയം, ആർജെഡിയുമായി ഇനി സഖ്യത്തിന്റെ പ്രശ്നമുദിക്കുന്നില്ലെന്ന് ജനതാദൾ (യു) വക്താവ് നീരജ് കുമാർ പ്രതികരിച്ചു. അധികാരം പങ്കിട്ടപ്പോഴൊക്കെ ആർജെഡി അഴിമതി നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് നിതീഷ് കുമാർ സഖ്യം വിട്ടത്. ജെഡിയു വാതിൽ അലിഗഡ് താഴിട്ടു പൂട്ടിയെന്നു നീരജ് കുമാർ പറഞ്ഞു.
English Summary:
Lalu Prasad Yadav speak about Nitish Kumar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.