നാലു ജില്ലകളിൽ താപനില ഉയർന്നേക്കും; സാധാരണയേക്കാൾ 3–4 ഡിഗ്രി സെൽഷ്യസ് കൂടും
Mail This Article
×
തിരുവനന്തപുരം∙ സംസ്ഥാനത്തെ നാലു ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരാൻ സാധ്യയുണ്ടെന്ന് മുന്നറിയിപ്പ്. കണ്ണൂർ, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് സാധാരണയേക്കാൾ 3–4 ഡിഗ്രി സെൽഷ്യസ് ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയം ജില്ലയിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയുമാണ് ഉയരാൻ സാധ്യത.
English Summary:
Temperature may rise in 4 districts of Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.