ADVERTISEMENT

ന്യൂ ജഴ്സി∙ യുഎസിലെ ന്യൂ ജഴ്സി സിറ്റിയിലെ ഒരു റസി‍ഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തമുണ്ടായതായും അപകടത്തിൽപ്പെട്ട നിരവധി ഇന്ത്യൻ വിദ്യാർഥികളെയും ഉദ്യോഗസ്ഥരെയും രക്ഷിച്ചതായും ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ്. വിദ്യാർഥികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അവർക്കു താമസിക്കാനുള്ള സൗകര്യം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും നൽകിയതായും അധികൃതർ അറിയിച്ചു. നിരവധി കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിൽ നിന്നാണ് തീപിടിത്തം ആരംഭിച്ചത്. ഒന്നും രണ്ടും നിലകളിലേക്ക് തീ പടരുകയായിരുന്നുവെന്നും കോൺസുലേറ്റ് ജനറൽ അറിയിച്ചു.

തീ ഒന്നും രണ്ടും നിലകളിലെ മുഴുവൻ ഭാഗങ്ങളിലേക്കും ആളിപ്പടര്‍ന്നതായും കെട്ടിടത്തിനു സാരമായ നാശനഷ്ടമുണ്ടായതായും ന്യൂ ജഴ്സിയിലെ അഗ്നിശമനസേന അധികൃതർ പറഞ്ഞു. സമീപത്തുള്ള കെട്ടിടത്തിന്റെ ചുമരുകൾക്കും കേടുപാടുപ്പറ്റി. കെട്ടിടത്തിൽ താമസിച്ചിരുന്നവർക്കോ അഗ്നിശനമസേന ഉദ്യോഗസ്ഥർക്കോ പരുക്കുകളില്ല.  

English Summary:

Dozens of indians displaced as fire breaksout in new jersey building

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com