ADVERTISEMENT

ന്യൂഡൽഹി∙ ഉറുദു കവിയും ഗാനരചയിതാവുമായ ഗുൽസാറിനും സംസ്ക‌ൃത പണ്ഡിതൻ ജഗദ് ഗുരു രാമഭദ്രാചാര്യയ്‌ക്കും 58ാമത് ജ്‍‍ഞാനപീഠ പുരസ്‌കാരം.

ഹിന്ദി സിനിമകളിലെ ശ്രദ്ധേയമായ അനവധി ഗാനങ്ങൾ രചിച്ച ഗുൽസാർ ഉറുദുവിലെ പ്രധാനകവികളിൽ ഒരാളാണ്. 2002ൽ ഉറുദുവിനുള്ള സാഹിത്യ അക്കാദമി പുരസ്‌കാരം. 2013ൽ ദാദസാഹിബ് ഫാൽക്കെ പുരസ്‌കാരം, 2004ൽ പത്മഭൂഷൺ, കൂടാതെ അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഗുൽസാറിന് ലഭിച്ചിട്ടുണ്ട്. 

ചിത്രകൂടിലെ തുളസി പീഠിന്റെ സ്ഥാപകനും മേധാവിയുമാണ് രാമഭദ്രാചാര്യ. സംസ്കൃത ഭാഷകളിലാണ് നൂറിലധികം പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. 

English Summary:

The 58th Jnanpith Award for the year 2023 has been awarded to Jagadguru Swami Rambhadracharya for Sanskrit and Shri Gulzar for Urdu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com