ADVERTISEMENT

ഗാസിയാബാദ്∙ സംശയത്തെത്തുടർന്ന് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. രണ്ടര വയസ്സുള്ള മകളുടെ കഴുത്തിലും സ്വന്തം കഴുത്തിലും ഗുരുതരമായി മുറിവുണ്ടാക്കിയെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ കാരണം ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. സബ്രീൻ (27) ആണ് കൊല്ലപ്പെട്ടതെന്നു പൊലീസ് അറിയിച്ചു. ഭർത്താവ് ജാവേദ് (30) മുറിയടച്ച ശേഷമാണ് ഭാര്യയെ ആക്രമിച്ചത്. തുടർന്നാണ് കുട്ടിയെ കൊലപ്പെടുത്താനും ജീവനൊടുക്കാനും ശ്രമിച്ചത്. ബഹളം കേട്ടെത്തിയ പരിസരവാസികൾ വാതിൽ തകർത്ത് അകത്തുകയറി മൂവരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സബ്രീൻ മരിച്ചതായി പൊലീസ് അറിയിച്ചു.

English Summary:

The young man killed his wife by slitting her throat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com