ADVERTISEMENT

കോട്ടയം∙ ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധി കൃത്യമെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഒരു ദൃക്സാക്ഷിപോലും ഇല്ലാതിരുന്ന കേസിൽ പൊലീസ് നടത്തിയ അന്വേഷണം അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. 

Read Also: ടി.പി. ചന്ദ്രശേഖരൻ വധക്കേസ്: ഏറ്റവും നല്ല വിധി എന്ന് കെ.കെ. രമ

‘‘ഈ കേസിൽനിന്ന് കേരളം പഠിക്കേണ്ട ചില കാര്യങ്ങളുണ്ട്. കേസ് നടത്തിപ്പ് വളരെ കൃത്യമായിരുന്നു. ഞങ്ങൾ നിശ്ചിത ലക്ഷ്യത്തിൽനിന്ന് മാറിയില്ല. അതു നീതിബോധത്തിന്റെ ലക്ഷ്യമായിരുന്നു. ആ ലക്ഷ്യം പൂർണമായി ഹൈക്കോടതി ശരിവച്ചു. ടി.പിയുടെ കൊലപാതകത്തിൽ മുംബൈയിൽനിന്നടക്കമുള്ള ഗുണ്ടകൾ പങ്കാളിയായിട്ടുണ്ട്. അന്ന് ആ അന്വേഷണത്തിനു നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥരെ ഞാൻ അഭിനന്ദിക്കുകയാണ്. കേസിൽ പ്രതികളായവർ നിരപരാധികളാണെന്നായിരുന്നു എല്ലായിപ്പോഴും സിപിഎമ്മിന്റെ നിലപാട്’’– തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. 

പി. മോഹനനെ വെറുതേവിട്ട വിഷയത്തിൽ ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലയെന്നും തിരുവഞ്ചൂർ പറഞ്ഞു. ‘‘അതൃപ്തിയുള്ളവർക്ക് അപ്പീൽ പോകുന്നതിനുള്ള അവസരമുണ്ട്. കീഴ്കോടതി തന്നെ പി. മോഹനനെ നേരത്തേ വെറുതെ വിട്ടിരുന്നു’’– തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. 

English Summary:

Ex-Home Minister Thiruvanchoor Radhakrishnan Praises High Court's Verdict on Landmark TP Chandrasekharan Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com