ADVERTISEMENT

അഗർത്തല∙ പീഡക്കേസിലെ അതിജീവിതയെ മജിസ്ട്രേറ്റ് ലൈംഗികമായി ചൂഷണം ചെയ്തെന്നു പരാതി. ഈ മാസം 16നു ത്രിപുരയിലെ കമാൽപുർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ ചേംബറിലാണു സംഭവം. പീഡനക്കേസുമായി ബന്ധപ്പെട്ട് മൊഴി നൽകാനെത്തിയപ്പോൾ ചേംബറിനുള്ളിൽവച്ച് മജിസ്ട്രേറ്റ് കടന്നുപിടിച്ചെന്നാണു പരാതി. ഉടൻ പുറത്തേക്ക് ഓടി രക്ഷപ്പെട്ടെന്നും ഭർത്താവിനോടു കാര്യം പറഞ്ഞെന്നും യുവതി പരാതിയിൽ പറയുന്നു.

കമാൽപുരിലെ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിക്കാണ് പരാതി നൽകിയത്. സംഭവത്തെക്കുറിച്ചു ധലായ് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഗൗതം സർക്കാരിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചു. കമാൽപുർ ബാർ അസോസിയേഷനിൽ യുവതിയുടെ ഭർത്താവും പരാതി നൽകിയിട്ടുണ്ട്. മൂന്നംഗ സമിതി യുവതിയുടെ മൊഴി രേഖപ്പെടുത്തി.

വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ത്രിപുര ഹൈക്കോടതി റജിസ്ട്രാർ ജനറൽ വി.പാണ്ഡെ പറഞ്ഞു. ‘‘മറ്റു ആളുകളെപ്പോലെ ഞാനും മാധ്യമങ്ങളിൽനിന്നാണ് ഇക്കാര്യം അറിഞ്ഞത്. പരാതി ലഭിച്ചാൽ തീർച്ചയായും ഉചിതമായ നടപടിയെടുക്കും’’– വി.പാണ്ഡെ പറഞ്ഞു.

English Summary:

Rape Survivor Alleges Sexual Assault By Tripura Judge, Probe Ordered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com