ADVERTISEMENT

ന്യൂഡൽഹി∙ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി ജഡ്ജിയുടെ നിരീക്ഷണം. ചട്ടംതെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ഹർജി പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോൾ നിരീക്ഷിച്ചത്. യുജിസി സെക്‌ഷൻ മൂന്നിലെ വ്യാഖ്യാനം സംബന്ധിച്ചാണ് കോടതി സംശയമുയർത്തിയത്. 

സെക്‌ഷൻ 3(11)ൽ പറയുന്നതുപ്രകാരം എംഫിൽ, പിഎച്ച്ഡി എടുക്കുന്ന കാലയളവ് ടീച്ചിങ് എക്സ്പീരിയൻസായി കണക്കാക്കാനാകില്ലെന്നു വ്യക്തമാക്കുന്നുണ്ട്. ഇതു തെറ്റായാണോ ഹൈക്കോടതി വ്യാഖ്യാനിച്ചതെന്ന് സുപ്രീം കോടതി ചോദിച്ചു.

എന്നാൽ ഇതിനു മറുപടിയുണ്ടെന്ന് പ്രിയ വർഗീസിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നിധീഷ് ഗുപ്ത പറഞ്ഞു. മറുപടി സത്യവാങ്മുലം ഫയൽ ചെയ്യാൻ സമയം വേണമെന്ന് യുജിസി ആവശ്യപ്പെട്ടു. ഇതംഗീകരിച്ച കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. അതിനു മറുപടി നൽകാൻ പ്രിയ വർഗീസിനും രണ്ടാഴ്ച സമയം കോടതി അനുവദിച്ചിട്ടുണ്ട്.

English Summary:

Appointment of Priya Varghese: Supreme Court observes that the High Court rules were misinterpreted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com