ADVERTISEMENT

നാദാപുരം (കോഴിക്കോട്)∙ ചേലക്കാട് തട്ടുകടയിൽനിന്ന് അൽഫാമും പൊറോട്ടയും പാഴ്സൽ വാങ്ങി കഴിച്ച ഗൃഹനാഥയെയും മകനെയും ദേഹാസ്വാസ്ത്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വയറുവേദന, ഛർദ്ദി എന്നീ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്. ഭക്ഷ്യ വിഷബാധയാണെന്ന സംശയത്തെ തുടർന്ന് തട്ടുകട അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. 

Read also: കുടുംബവഴക്ക്: ഇടുക്കിയിൽ റിട്ട.എസ്ഐയെ സഹോദരിയുടെ മകൻ വെട്ടിക്കൊലപ്പെടുത്തി

തട്ടുകടയിൽ ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലം വൃത്തിഹീനമാണെന്ന് പരിശോധനയിൽ കണ്ടെത്തി. തൊഴിലാളികൾക്ക്  ഹെൽത്ത് കാർഡ് ഇല്ല.  ഗുണനിലവാര പരിശോധന നടത്താത്ത വെള്ളമാണ് ഉപയോഗിക്കുന്നത്. കാലപ്പഴക്കം ചെന്ന പാത്രങ്ങൾ ഉപയോഗിച്ചാണ് ഭക്ഷണം തയാറാക്കുന്നത്.

ഗുണ നിലവാരമില്ലാത്ത പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണപദാർഥങ്ങൾ സൂക്ഷിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. ജെഎച്ച്ഐ ബാബു.കെ, പ്രസാദ്.സി എന്നിവരുടെ നേതൃത്വത്തിലുള്ള  ഉദ്യോഗസ്ഥർ സ്ഥാപനം പരിശോധിച്ചു. താലൂക്ക്  ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരിക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. 

English Summary:

Woman and son in hospital after having food parcel brought from Thattukada, suspected food poisoning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com