ADVERTISEMENT

അടൂർ∙ ഏഴംകുളം ദേവീക്ഷേത്രത്തിൽ ‌കുട്ടിയെയുമെടുത്തുള്ള തൂക്കവഴിപാടു നടക്കുന്നതിനിടെ തൂക്കക്കാരന്റെ കയ്യിൽ നിന്നു 9 മാസം പ്രായമുള്ള കുട്ടി താഴെ വീണ സംഭവത്തിൽ ജില്ലാ ശിശു ക്ഷേമസമിതി ക്ഷേത്രത്തിലും കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയിലുമെത്തി തെളിവെടുപ്പ് നടത്തി. ചെയർമാൻ എൻ.രാജീവ്, അംഗങ്ങളായ സുനിൽ പേരൂർ, എസ്.കാർത്തിക, പ്രസീദ നായർ, ഷാൻ രമേശ് ഗോപൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഡോക്ടറെയും കുട്ടികളുടെ രക്ഷിതാക്കളെയും കണ്ട ശേഷം ക്ഷേത്ര ഭാരവാഹികളിൽനിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. റിപ്പോർട്ട് ബാലാവകാശ കമ്മിഷന് സമർപ്പിക്കും

ഞായറാഴ്ച പുലർച്ചെയാണ് പത്തനാപുരം സ്വദേശികളായ ദമ്പതികളുടെ കുട്ടി തൂക്കക്കാരന്റെ കയ്യിൽ നിന്ന് അബദ്ധത്തിൽ താഴെ വീണത്. താഴെ നിന്ന യുവാവ് പിടിച്ചെങ്കിലും യുവാവിന്റെ കയ്യിൽ നിന്നു വഴുതി കുട്ടി താഴേക്കു വീണു. കുട്ടിയുടെ കൈക്ക് പൊട്ടലുള്ളതൊഴിച്ചാൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലെന്ന് ക്ഷേത്രം ഭാരവാഹികളും ആശുപത്രി അധികൃതരും പറഞ്ഞു. ശിശുക്ഷേമ സമിതിയും സ്ഥലത്തെത്തി അന്വേഷണം നടത്തി. അടുത്ത വർഷം മുതൽ കുട്ടിയെയുമെടുത്തുള്ള തൂക്കവഴിപാടിനു സുരക്ഷ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്ന് ക്ഷേത്ര ഭരണ സമിതി പ്രസി‍ഡന്റ് അവറുവേലിൽ ജി.പത്മകുമാർ, സെക്രട്ടറി എസ്.സുധാകരൻപിള്ള എന്നിവർ പറഞ്ഞു.

English Summary:

9 month old child fell down during weighing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com