ADVERTISEMENT

ബെംഗളൂരു∙ വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ സന്തോഷിനെതിരെ പൊലീസ് കേസെടുത്തു. ഒട്ടേറെ കന്നഡ, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള സന്തോഷിനെതിരെ മേക്കപ്പ് ആർട്ടിസ്റ്റായ 27 വയസ്സുകാരിയാണു പരാതി നൽകിയത്.

സിനിമയിൽ അവസരം നൽകാമെന്നു വാഗ്ദാനം ചെയ്താണു സന്തോഷ് യുവതിയുമായി അടുത്തത്. തുടർന്നു വിവാഹ വാഗ്ദാനം ചെയ്ത് നഗരത്തിലെ ലോഡ്ജുകളിൽ പീഡിപ്പിക്കുകയായിരുന്നു. അതിനിടെ ഇയാൾ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തു. ഇതു ചോദ്യംചെയ്തതിനു സന്തോഷ് മർദിച്ചതായും സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

English Summary:

Rape case against actor Santhosh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com