ADVERTISEMENT

ന്യൂ‍ഡൽഹി ∙ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി രാജസ്ഥാനിൽനിന്ന് എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി നേതാക്കളായ ചുന്നിലാൽ ഗരാസിയ, മദൻ റാത്തോർ എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇവർക്കെതിരെ മത്സരിക്കാൻ ആളില്ലാതിരുന്ന സാഹചര്യത്തിലാണ് മൂന്നുപേരും രാജസ്ഥാനിൽനിന്ന് രാജ്യസഭയിലെത്തിയത്.

200 അംഗ നിയമസഭയിൽ ബിജെപിക്ക് 115 അംഗങ്ങളും കോൺഗ്രസിന് 70 അംഗങ്ങളുമാണുള്ളത്. രാജസ്ഥാനിൽ ആകെ 10 രാജ്യസഭാ സീറ്റുകളാണുള്ളത്. നിലവിൽ ഇവിടെനിന്ന് കോൺഗ്രസിന് ആറും ബിജെപിക്ക് നാലും അംഗങ്ങളാണുള്ളത്.

ബിഹാറിൽ നിന്ന് ആറു പേർ എതിരില്ലാതെ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി, ആർജെഡി കക്ഷികളിൽ നിന്നു രണ്ടു പേർ വീതവും ജെഡിയു, കോൺഗ്രസ് കക്ഷികളിൽ നിന്ന് ഒരാൾ വീതവുമാണ് രാജ്യസഭാംഗങ്ങളായത്. ഭീം സിങ്, ധർമശീല ഗുപ്ത (ബിജെപി), സഞ്ജയ് ഝാ (ജെഡിയു), മനോജ് ഝാ, സഞ്ജയ് യാദവ് (ആർജെഡി), അഖിലേഷ് പ്രസാദ് സിങ് (കോൺഗ്രസ്) എന്നിവരാണ് വിജയികൾ.

English Summary:

Sonia Gandhi elected unopposed to Rajya Sabha from Rajasthan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com