ADVERTISEMENT

തിരുവനന്തപുരം∙ സ്പീക്കർ എ.എൻ.ഷംസീറിന്റെ ഔദ്യോഗിക വസതിയിൽ ഫിറ്റ്നസ് ഉപകരണങ്ങൾ സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ചു. 3 ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങാനാണ് ടെൻഡർ. ട്രെഡ്‌മിൽ, ലെഗ് കെൾ ആൻഡ് ലെഗ് എക്സ്റ്റെൻഷൻ മെഷീന്‍ (leg curl and extension machine), കൊമേഴ്ഷ്യൽ ക്രോസ് ട്രെയിനർ മെഷീൻ എന്നിവയാണ് വാങ്ങുന്നത്.

Read also: വിവാഹത്തിനു മുന്നോടിയായി ചിരി മനോഹരമാക്കാൻ ശസ്ത്രക്രിയ; 28കാരനു ദാരുണാന്ത്യം

വാങ്ങാനുദ്ദേശിക്കുന്ന ഉപകരണങ്ങൾക്കു വേണ്ട സാങ്കേതിക യോഗ്യതകൾ ടെൻഡറിൽ വിവരിച്ചിട്ടുണ്ട്. ട്രെഡ്മിൽ 5 എച്ച്പിക്ക് മുകളിലുള്ളതായിരിക്കണം. സമയം, ദൂരം, കലോറി, പവർ, ഹാർട്ട് റേറ്റ് അടക്കമുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്ന എല്‍ഇഡി സ്ക്രീൻ ഉണ്ടായിരിക്കണം. ലെഗ് കെൾ ആൻഡ് ലെഗ് എക്സ്റ്റെൻഷൻ മെഷീന് ഉപയോഗിക്കാൻ കഴിയുന്ന ഭാരപരിധി 180 കിലോയ്ക്കു മുകളിലായിരിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. 

കൊമേഴ്ഷ്യൽ ക്രോസ് ട്രെയിനർ മെഷീനും ഉപയോഗിക്കാൻ കഴിയുന്ന ഭാരപരിധി 180 കിലോയ്ക്ക് മുകളിലായിരിക്കണം. സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങാനാണ് താൽപര്യപത്രം ക്ഷണിച്ചിരിക്കുന്നതെന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചു.

English Summary:

Tender invited for installing fitness equipment at Speaker AN Shamseer's official residence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com