ADVERTISEMENT

മുംബൈ∙ ബോളിവുഡ് താരം വിദ്യ ബാലന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ചതായി പരാതി. ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടാൻ ശ്രമിച്ചത്. 

വിദ്യയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച അജ്ഞാതൻ പിന്നീട് പുതിയ ജിമെയിൽ അക്കൗണ്ടും തുടങ്ങി. ഈ രണ്ട് അക്കൗണ്ടുകളിലൂടെയും ബോളിവുഡിലെ പലരെയും ബന്ധപ്പെട്ടു. 

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിദ്യ ബാലൻ മുംബൈ പൊലീസിൽ പരാതി റജിസ്റ്റർ ചെയ്തു. പരാതിയിൽ അന്വേഷണം നടക്കുകയാണ്. ഐടി നിയമത്തിലെ സെക്‌ഷന്‌ 66(സി)പ്രകാരമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. 

ഇൻസ്റ്റഗ്രാമിൽ സജീവമായ താരത്തിന് 9 ദശലക്ഷം ഫോളോവേഴ്സാണ് ഉള്ളത്. 

English Summary:

Vidya Balan has filed a police complaint after an impersonator created a fake profile on Instagram in her name and asked money for job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com