വന്യജീവി ആക്രമണം: വയനാട് സന്ദർശനത്തിനായി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി പുറപ്പെട്ടു

Mail This Article
ന്യൂഡൽഹി∙ വന്യജീവി ആക്രമണത്തിൽ ആളുകൾക്ക് ജീവൻ നഷ്ടമായ വയനാട് സന്ദർശിക്കാനായി കേന്ദ്ര വനംവകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് തിരിച്ചു. വനം, പരിസ്ഥിതി മന്ത്രാലയം, മന്ത്രാലയത്തിനു കീഴിലുള്ള വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയിലെ വിദഗ്ധ സംഘവും മന്ത്രിക്കൊപ്പമുണ്ട്. എത്രയും പെട്ടെന്ന് ആശ്വാസം എത്തിക്കുമെന്ന് ഉറപ്പുവരുത്തുമെന്ന് ഭൂപേന്ദർ യാദവ് ഡൽഹിയിൽ പറഞ്ഞു.
Read more at: ‘നിങ്ങൾക്ക് മൃഗങ്ങൾ വോട്ട് ചെയ്താൽ മതിയോ?’: വീട്ടിലെത്തിയ മന്ത്രിമാരോട് അജീഷിന്റെ മകൻ
സംസ്ഥാന സർക്കാരിന്റെ കഴിവില്ലായ്മ മൂലമാണ് പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്തതെന്നും കേന്ദ്രം ഇടപെടണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് മന്ത്രി എത്തുന്നത്. വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കും. വ്യാഴാഴ്ച രാവിലെ നടക്കുന്ന രണ്ടു അവലോകന യോഗങ്ങളിലും മന്ത്രി പങ്കെടുക്കും.