ADVERTISEMENT

തിരുവനന്തപുരം∙ ‘എസ്‌സി, എസ്ടി നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം’ എന്ന് നോട്ടിസിൽ എഴുതി അമളി പിണഞ്ഞതിനു പിന്നാലെ, കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ഗാനവുമായി കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര വീണ്ടും വിവാദക്കുരുക്കിൽ. പദയാത്രയോട് അനുബന്ധിച്ചു പുറത്തിറക്കിയ ഗാനത്തിലെ ‘അഴിമതിക്കു പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടയ്ക്കാൻ അണിനിരക്ക കൂട്ടരേ’ – എന്ന വരിയാണ് സംസ്ഥാന ബിജെപിക്ക് കുരുക്കായത്.

Read more at: ‘ഉച്ചഭക്ഷണം എസ്‌സി, എസ്ടി നേതാക്കളും ഒന്നിച്ച്’: സുരേന്ദ്രന്റെ കേരള പദയാത്രാ പോസ്റ്റർ വിവാദത്തിൽ– വിഡിയോ

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണത്തെ വിമർശിക്കുന്ന വരികൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പി.കെ. ഫിറോസ് ഈ വരികൾ ഉൾപ്പെടുന്ന സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.

‘‘ദുരിതമേറ്റു വാടി വീഴും പതിതകോടിമാനവര്‍ക്കൊരഭയമായി ഞങ്ങളുണ്ട് കൂട്ടരേ...പതിയിരിക്കും ഇടതുപക്ഷ വഞ്ചനപ്പിശാചിനോടും എതിരിടാന്‍ ഞങ്ങളുണ്ട് കൂട്ടരേ...’’

എന്ന ‘സ്വാഭാവിക വരികൾക്കു പിന്നാലെയാണ്, നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ‘അസ്വാഭാവിക’ വരികൾ. ‘അഴിമതിക്കു പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടയ്ക്കാൻ അണിനിരക്ക കൂട്ടരേ...’  എന്നാണ് വരികൾ.

ഇതിനു പിന്നാലെ താമരപ്പൊൻ കൊടി പിടിക്കാനും ഈ ഗാനത്തിൽ ആഹ്വാനമുണ്ട്. കേന്ദ്ര സർക്കാരിനെ അഴിമതിക്കാരെന്നു വിശേഷിപ്പിക്കുന്ന വരികളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപക പരിഹാസമാണ് ഉയരുന്നത്.

English Summary:

Kerala BJP in Tight Spot as Kerala March's Viral Song Slams Central Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com