ADVERTISEMENT

ചെന്നൈ∙ മതേതര ഇന്ത്യയെ സമ്പന്നമായ പൈതൃകത്തോടെ നിലനിർത്താനുള്ള പോരാട്ടമാണ് അടുത്ത തിരഞ്ഞെടുപ്പിൽ മതേതര കക്ഷികൾ നടത്തേണ്ടതെന്ന് ഐഎൻഎൽ ദേശീയ കൗൺസിൽ. സീറ്റ് വിഭജനത്തിൽ ചെറിയ രാഷ്ട്രീയ പാർട്ടികളെ കൂടി ചേർത്തുനിർത്തണം. ഫെഡറൽ തത്വങ്ങളെ കാറ്റിൽപറത്തി ബിജെപിയിതര സംസ്ഥാനങ്ങളെ സാമ്പത്തികമായി കഴുത്തു ഞെരുക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ നിയമപോരാട്ടം വേണമെന്നും ഐഎൻഎൽ ദേശീയ കൗൺസിൽ ആവശ്യപ്പെട്ടു. 

ദേശീയ കൗൺസിൽ ഡോ.ബഷീർ അഹമ്മദ് (യുപി)  ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ അധ്യക്ഷനായിരുന്നു. ഇഖ്ബാൽ സഫർ, സർഫറാസ് ഖാൻ (ബിഹാർ), മുസമ്മിൽ ഹുസൈൻ, സമീറുൽ ഹസ്സൻ, കെ. സലാഹുദ്ധീൻ (ബംഗാൾ) അഫ്സർ അലി, മുഹമ്മദ് അൽതാഫ്, ബിലാൽ മേമൻ (മഹാരാഷ്ട്ര), ഡോ. നസീം അഹമ്മദ് (ജാർഖണ്ഡ്), തസ്നീം ഇബ്രഹീം, കെ. ഷാജഹാൻ (കർണാടക), മുനീർ ഷരീഫ്, നാഗൂർ രാജ, സഗീറുദ്ധീൻ അഹമ്മദ്, സാദാൻ അഹമ്മദ്, സഗീറുദ്ധീൻ അഹമ്മദ് (തമിഴ്നാട് ), അഹമ്മദ് ദേവർകോവിൽ എംഎൽഎ, കാസിം ഇരിക്കൂർ, ബി. ഹംസഹാജി, എം.എ.ലത്തീഫ്, സി.പി.അൻവർ സാദത്ത്, മൊയ്തീൻകുഞ്ഞി കളനാട്, ശോഭ അബൂബക്കർ ഹാജി, സമദ് നരിപ്പറ്റ, സമീറ ബീഗം ( കേരളം) എന്നിവർ പ്രസംഗിച്ചു. ദേശീയ കൗൺസിൽ യോഗം ഇന്ന് അവസാനിക്കും.

English Summary:

INL Demands Seat Sharing for Minor Parties and Legal Action Against Central Government's Fiscal Policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com