കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു; രൂക്ഷഗന്ധം ശ്രദ്ധിച്ച ഡ്രൈവർ രക്ഷകനായി

Mail This Article
×
ആലപ്പുഴ∙ കായംകുളത്ത് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു തീപിച്ചു. എംഎസ്എം കോളജിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. കൊല്ലത്തുനിന്ന് തൊപ്പുംപടിയിലേക്കു പോയ ബസിനാണ് തീപിടിച്ചത്. ബസ് പൂര്‍ണമായി കത്തിനശിച്ചു. തീപടരും മുന്‍പ് യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ ആര്‍ക്കും പരുക്കില്ല. മണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഡ്രൈവർ ഇടപെട്ടത്.

Read also: തെലങ്കാനയിലെ യുവ വനിതാ എംഎൽഎ വാഹനാപകടത്തിൽ മരിച്ചു; എംഎൽഎയായിട്ട് 2 മാസം
ബസിൽനിന്ന് രൂക്ഷമായ ഗന്ധം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.
English Summary:
KSRTC Bus catches fire, Kayamakulam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.