ADVERTISEMENT

മംഗലപുരം∙മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസിന്റെ ടയർ ഊരി തെറിച്ചു. നിയന്ത്രണം വിട്ട ആംബുലൻസ് തട്ടി സ്കൂട്ടർ യാത്രക്കാരന് പരുക്കേറ്റു. പള്ളിപ്പുറത്ത് വെച്ച് രാവിലെ 10.30 നായിരുന്നു അപകടം. മുരുക്കുംപുഴ സ്വദേശി പ്രസന്നകുമാറിനാണ് ഗുരുതര പരുക്കേറ്റത്.

ടയർ പൊട്ടിത്തെറിച്ച് ഊരിപ്പോയതോടെ നിയന്ത്രണം വിട്ട ആംബുലൻസ് സ്കൂട്ടറിൽ ചെന്നു തട്ടുകയായിരുന്നു. തെറിച്ചുപോയ  പ്രസന്നകുമാർ ദേശീയപാത നിർമാണം നടക്കുന്ന ഓടയിൽ വീഴുകയായിരുന്നു.

പരുക്കേറ്റ പ്രസന്നകുമാറിനെ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. ആംബുലൻസിലുണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസിൽ പിന്നീട് ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ മംഗലപുരം പോലീസ് കേസെടുത്തിട്ടുണ്ട്. 

ടയർ ഊരിത്തെറിച്ച ആംബുലൻസ് തട്ടി സ്കൂട്ടർ യാത്രക്കാരന് പരിക്ക് -Latest News | Manorama Online :

scooter passenger was injured after being hit by an ambulance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com