ADVERTISEMENT

മുംബൈ ∙ ദാവൂദ് ഇബ്രാഹിമിന്റെ അനുജൻ ഇക്ബാൽ കസ്കറുടെ ഭാര്യാസഹോദരൻ യുപിയിൽ വെടിയേറ്റു മരിച്ചു.  മുംബൈ സ്വദേശിയായ നിഹാൽ ഖാനാണ് (35) യുപിയിലെ ഷാജഹാൻപുരിൽ ബുധനാഴ്ച രാത്രി മരിച്ചത്. ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് യുപിയിൽ എത്തിയത്.

പ്രണയബന്ധവുമായി ബന്ധപ്പെട്ട മുൻ വൈരാഗ്യത്തെത്തുടർന്ന് ഇയാളുടെ അകന്ന ബന്ധുവാണ് വെടിവച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ നവിമുംബൈ തലോജയിലെ ജയിലിലാണ് ഇക്ബാൽ കസ്കറുള്ളത്.

English Summary:

Dawood Ibrahim's younger brother Iqbal Kaskar's brother-in-law was shot dead in UP.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com