ജീപ്പിനു പിന്നിൽ തൂങ്ങിനിന്ന് വിദ്യാർഥികളുടെ അപകട യാത്ര; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Mail This Article
×
കോഴിക്കോട്∙ വിദ്യാർഥികൾ അപകടകരമായ രീതിയിൽ ജീപ്പിനു പിന്നിൽ തൂങ്ങിനിന്നു യാത്ര ചെയ്ത സംഭവത്തിൽ ജീപ്പ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എടച്ചേരി സ്വദേശി പ്രണവിന്റെ ഡ്രൈവിങ് ലൈസൻസാണ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
കോഴിക്കോട് എടച്ചേരിയിലാണ് ഒരു കൂട്ടം വിദ്യാർഥികൾ ജീപ്പിനു പിന്നിൽ തൂങ്ങിനിന്ന് അപകടകരമായി യാത്ര ചെയ്തത്. ഈ മാസം 19നു നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
English Summary:
Driver's License Suspended Over Reckless Stunt with Students in Kozhikode
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.