ADVERTISEMENT

ചെന്നൈ∙ വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ്, മഥുരയിലെ ഷാഹി മസ്ജിദ് എന്നിവിടങ്ങളും സംഘ്പരിവാർ കയ്യേറാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ 1991ലെ ആരാധനാലയ നിയമം കർശനമായി നടപ്പാക്കുന്നതിലൂടെ മാത്രമേ ഭീഷണികൾ ശാശ്വതമായി അവസാനിപ്പിക്കാൻ കഴിയൂ എന്ന് ഇന്ത്യൻ നാഷനൽ ലീഗ് (ഐഎൻഎൽ) ദേശീയ കൗൺസിൽ.

കർഷകരുടെ സമരത്തെ ക്രൂരവ്യം പ്രാകൃതവുമായ രീതിയിൽ നേരിടുന്ന കേന്ദ്രസർക്കാർ നടപടി അവസാനിപ്പിക്കണം. രാമക്ഷേത്ര നിർമാണം മഹത്വവത്കരിക്കാനുള്ള മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റിന്റെ ശ്രമം വിധേയത്വമാണ്. ബുൾഡോസർ രാജിലൂടെ മതന്യൂനപക്ഷങ്ങളുടെ ജീവനു സ്വത്തും നശിപ്പിക്കുന്ന നപടികൾക്കെതിരെ കോടതികൾ സ്വമേധയാ ഇടപെടണമെന്നും പ്രമേയത്തിൽ പറഞ്ഞു.

ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ അധ്യക്ഷനായിരുന്നു. ദേശീയ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ, മുനീർ ഷരീഫ്, ഡോ. ബഷീർ അഹമ്മദ്, മുസമ്മിൽ ഹുസൈൻ, സമീറുൽ ഹസ്സൻ, ഇഖ്ബാൽ സഫർ, സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ, ബി.ഹംസ ഹാജി, എം.എ.ലത്തീഫ്, സിപി അൻവർ സാദത്ത്, മുഹമ്മദ് സാദാൻ, തസ്നീം ഇബ്രാഹീം എന്നിവർ പ്രസംഗിച്ചു.
 

English Summary:

INL Demands Enforcement of Places of Worship Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com