ADVERTISEMENT

ന്യൂഡല്‍ഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്–ആംആദ്മി പാർട്ടി സീറ്റ് ധാരണയായി. ഡൽഹിയിലെ ഏഴുസീറ്റുകളിൽ നാലെണ്ണത്തിൽ ആംആദ്മി പാർട്ടിയും മൂന്നു സീറ്റിൽ കോൺഗ്രസും മത്സരിക്കും.  ചാന്ദിനി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ് ലോക്‌സഭാ മണ്ഡലങ്ങളിലാവും കോണ്‍ഗ്രസ് മത്സരിക്കുക. ന്യൂഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി, ഈസ്റ്റ് ഡൽഹി മണ്ഡലങ്ങളില്‍ എഎപി കളത്തിലിറങ്ങും.  

ഹരിയാനയിൽ ഒരു സീറ്റ് ആംആദ്മി പാർട്ടിക്കു നൽകും. ഒൻപത് സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. ചണ്ഡീഗഡിലെ ഒരു സീറ്റിലും ഗോവയിൽ 2 സീറ്റിലും  കോൺഗ്രസ് മത്സരിക്കാന്‍ തീരുമാനമായി. പഞ്ചാബില്‍ കോണ്‍ഗ്രസും എഎപിയും വെവ്വേറെ മത്സരിക്കും. ഗുജറാത്തില്‍ ആകെയുള്ള 26 സീറ്റുകളിൽ 24 എണ്ണത്തിൽ കോൺഗ്രസ് മത്സരിക്കും. രണ്ട് സീറ്റിൽ എഎപി മത്സരിക്കും. ഭറൂച്ച്, ഭവ്നഗർ സീറ്റുകളിലാണ് ആംആദ്മി പാർട്ടി മത്സരിക്കുന്നത്.  

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റും ബിജെപിയാണ് നേടിയത്. അന്ന് കോണ്‍ഗ്രസും എഎപിയും ഒറ്റയ്‌ക്കൊറ്റയ്ക്കാണ് മത്സരിച്ചിരുന്നത്. അഞ്ചിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് എഎപിയും രണ്ടാമതെത്തി. 2004ല്‍ കോണ്‍ഗ്രസ് ആറ് സീറ്റും ബിജെപി ഒരു സീറ്റും നേടി. 2009ല്‍ ഏഴ് സീറ്റും കോണ്‍ഗ്രസിനായിരുന്നു.

English Summary:

LS polls: Congress, AAP seat sharing in Delhi updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com