ADVERTISEMENT

ന്യൂഡൽഹി∙ വിവിധ രാജ്യങ്ങളിലേക്ക് ലഹരിമരുന്ന് കയറ്റുമതി ചെയ്യുന്ന രാജ്യാന്തര ശൃംഖലയിലെ കണ്ണികൾ ‍ഡൽഹിയിൽ പിടിയിൽ. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും (എൻസിബി) ഡൽഹി പൊലീസിന്റെ സ്‌പെഷൽ സെല്ലും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് തമിഴ്നാട് സ്വദേശികളായ മൂന്നു പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്നു ലഹരിമരുന്ന് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന 50 കിലോ സ്യൂഡോഫെഡ്രിൻ പിടിച്ചെടുത്തു.  സിന്തറ്റിക് ലഹരിമരുന്നായ മെത്താംഫെറ്റാമൈൻ നിർമിക്കാൻ ഉപയോഗിക്കുന്നതാണ് സ്യൂഡോഫെഡ്രിൻ.

Read also: ലോക്കോ പൈലറ്റില്ലാതെ കശ്മീർ മുതൽ പഞ്ചാബ് വരെ ചരക്ക് ട്രെയിൻ ഓടി; ഒഴിവായത് വൻ ദുരന്തം– വിഡിയോ

ഇന്ത്യ, ന്യൂസീലൻഡ്, ഓസ്ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്തുന്നതിന്റെ മുഖ്യ സൂത്രധാരൻ ഒരു തമിഴ് സിനിമാ നിർമാതാവാണെന്നാണ് വിവരം. ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാണ്. ഓസ്ട്രേലിയയിലേക്കു കയറ്റുമതി ചെയ്യാൻ പടിഞ്ഞാറൻ ഡൽഹിയിലെ ബസായ് ദാരാപുരിലെ ഒരു ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സ്യൂഡോഫെഡ്രിനാണ് പിടികൂടിയത്.

വൻതോതിൽ സ്യൂഡോഫെഡ്രിൻ രാജ്യത്തേയ്ക്ക് എത്തുന്നുണ്ടെന്ന് ന്യൂസീലൻഡ് കസ്റ്റംസിൽ നിന്നും ഓസ്‌ട്രേലിയൻ പൊലീസിൽ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓസ്‌ട്രേലിയയിലും ന്യൂസീലൻഡിലും ഒരു കിലോയ്ക്ക് ഏകദേശം 1.5 കോടി രൂപയ്ക്കാണ് സ്യൂഡോഫെഡ്രിൻ വിൽക്കുന്നത്. ചരക്കുകളുടെ ഉറവിടം ഡൽഹിയാണെന്ന് യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷനും (ഡിഇഎ) വിവരം നൽകിയിരുന്നു.

തുടർന്ന് ശൃംഖല തകർക്കാൻ ഡൽഹി പൊലീസ് സ്പെഷൽ സെല്ലിന്റെയും എൻസിബിയുടെയും സംയുക്ത സംഘം രൂപീകരിക്കുകയായിരുന്നു. രാജ്യാന്തര വിപണിയിൽ 2,000 കോടി രൂപ വിലമതിക്കുന്ന ഏകദേശം 3,500 കിലോ സ്യൂഡോഫെഡ്രിൻ അടങ്ങിയ 45 ചരക്കുകൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കയറ്റിയയച്ചതായി ചോദ്യം ചെയ്യലിൽ ഇവർ വെളിപ്പെടുത്തി. ഭക്ഷ്യവസ്തുക്കളിലാണ് ഇവ ഒളിപ്പിച്ചു കടത്തുന്നത്. ഒളിവിലുള്ള നിർമാതാവിനെ പിടികൂടിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

English Summary:

Tamil film producer identified as 'mastermind' of Rs 2,000 crore drug racket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com