ADVERTISEMENT

തൊടുപുഴ∙ ഇടുക്കി അടിമാലിയില്‍ പീഡനത്തിനിരയായി തൊടുപുഴയിലെ ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണാതായി. ഇന്നലെ വൈകിട്ടാണ് കുട്ടിയെ കാണാതായത്. പരീക്ഷ എഴുതിയശേഷം ബസില്‍ മടങ്ങുമ്പോൾ പൈനാവിനും തൊടുപുഴയ്ക്കും ഇടയില്‍വച്ച് കാണാതാവുകയായിരുന്നു.

പെണ്‍കുട്ടിക്കായി തൊടുപുഴ പൊലീസ് തിരച്ചില്‍ ആരംഭിച്ചു. പെൺകുട്ടിയെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. തൊടുപുഴയിലെ ഷെൽട്ടർ ഹോമിൽനിന്ന് പരീക്ഷ എഴുതുന്നതിനാണ് പെൺകുട്ടിയെ പൈനാവിലേക്കു കൊണ്ടുപോയത്. ബസിലായിരുന്നു യാത്ര. ഷെൽട്ടർ ഹോമിലെ സെക്യൂരിറ്റി ജീവനക്കാരിയും ഒപ്പമുണ്ടായിരുന്നു.

പരീക്ഷയ്‌ക്കു ശേഷം തിരികെ വരുമ്പോഴാണ് കാണാതായത്. ഉടൻതന്നെ സെക്യൂരിറ്റി ജീവനക്കാരി വിവരം പൊലീസിൽ അറിയിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

English Summary:

Molestation Survivor Disappears En Route Shelter Home in Thodupuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com