ADVERTISEMENT

ദ്വാരക∙ ഇന്ത്യയിലെ ഏറ്റവും നീളമേറിയ തൂക്കുപാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ ദ്വാരകയിൽ ഉദ്ഘാടനം  ചെയ്തു. ഓഖയെയും ദ്വാരക ദീപിനെയും ബന്ധിപ്പിക്കുന്ന പാലത്തിന് ‘സുദർശൻ സേതു’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പാലത്തിന്റെ നിർമാണ ചെലവ് 979 കോടി രൂപയാണ്. ഭഗവാൻ കൃഷ്ണനുമായി ബന്ധപ്പെട്ട് പേരുകേട്ട നഗരമാണ് ദ്വാരക. പ്രസിദ്ധമായ ദ്വാരകാധീശ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിന് മുൻപ് മോദി ക്ഷേത്ര ദർശനം നടത്തുമെന്നാണ് വിവരം.

sudharshan-sethu-1
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത സുദർശൻ സേതുവിന്റെ രാത്രികാല ദൃശ്യം (പ്രധാനമന്ത്രി പങ്കുവച്ച ചിത്രം)

27.20 മീറ്റർ വീതിയുള്ള നാലുവരിപ്പാതയിൽ 2.50 മീറ്റർ വീതം രണ്ടുവശത്തും നടപ്പാതയ്ക്കായി മാറ്റിവച്ചിട്ടുണ്ട്. നടപ്പാതയുടെ വശങ്ങളിലായി ഭഗവത് ഗീതയിൽ നിന്നുള്ള വരികളും കൃഷ്ണന്റെ ചിത്രങ്ങളും ആലേഖനം ചെയ്തിരിക്കുന്നു. തുടക്കത്തിൽ സിഗ്നേച്ചർ പാലം എന്നാണ് പേരുനൽകിയിരുന്നത്. പിന്നീട് സുദർശൻ സേതുവെന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. പഴയ ദ്വാരകയെയും പുതിയ ദ്വാരകയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമായിരിക്കും ഇതെന്ന് 2017ൽ പാലത്തിന് തറക്കല്ലിട്ടുകൊണ്ട് മോദി വ്യക്തമാക്കിയിരുന്നു.

ഉച്ചയോടെ ഗുജറാത്തിലെ രാജ്കോട്ടിൽ നിർമാണം പൂർത്തിയാക്കിയ എയിംസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 1,195 കോടി രൂപയാണ് എയിംസിന്റെ നിർമാണത്തിനായി ചെലവുവന്നത്. രാജ്കോട്ടിലെ എയിംസിന് പുറമേ ആന്ധ്ര, പഞ്ചാബ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ എയിംസും പ്രധാനമന്ത്രി വെർച്വലി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നഗരത്തിൽ നടക്കുന്ന മെഗാ റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും.

modi-bridge-3
സുദർശൻ സേതു ഉദ്ഘാടനത്തിനു ശേഷം പ്രധാനമന്ത്രി മോദി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു (എഎൻഐ ചിത്രം)
modi-bridge-1
സുദർശൻ സേതു ഉദ്ഘാടനത്തിനു ശേഷം പ്രധാനമന്ത്രി മോദി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു (എഎൻഐ ചിത്രം)
sudharshan-sethu
സുദർശൻ സേതുവിന്റെ വിദൂര ദൃശ്യം (പിഐബി ചിത്രം)
modi-bridge-4
പ്രധാനമന്ത്രി നരേന്ദ്ര മോദി സുദർശൻ സേതു പാലത്തിൽ (എഎൻഐ ചിത്രം)
English Summary:

Prime Minister Narendra Modi inaugurates India's longest cable-stayed bridge Sudarshan Setu in Gujarat's Dwarka.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com