ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി മദ്യ നയവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസ് ഏഴാം തവണയും മടക്കി എഎപി നേതാവ് അരവിന്ദ് കേജ്‌രിവാൾ. കേസ് കോടതിയിലാണെന്ന കാര്യം കേജ്‌രിവാൾ വീണ്ടും ഓർമിപ്പിച്ചു. മാർച്ച് 16നാണ് കോടതി കേസ് പരിഗണിക്കുന്നത്. 

‘‘എന്നും സമൻസ് അയയ്ക്കുന്നതിന് പകരം ഇഡി കോടതിയുടെ തീരുമാനം വരെ കാത്തിരിക്കണം. ഇന്ത്യ മുന്നണി വിടാൻ എഎപി തയ്യാറല്ല. കേന്ദ്രം ഇത്തരത്തിൽ സമ്മർദം ചെലുത്താൻ പാടില്ല.’’ കേജ്‌രിവാൾ പറഞ്ഞു.  ഫെബ്രുവരി 26–ന് മുൻപ് ഹാജരാകാൻ ആവശ്യപ്പെട്ട് കേജ‌്‌രിവാളിന് കഴിഞ്ഞ ആഴ്ചയിലാണ് ഇഡി ഏഴാമതും സമൻസ് അയച്ചത്. 

English Summary:

ED shoul wait for court's decision says Arvind Kejriwal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com