ADVERTISEMENT

കോഴിക്കോട്∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേർക്കുനേർനിന്ന് എതിർക്കുന്നതു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാത്രമാണെന്ന് എം.കെ.രാഘവൻ എംപി. ഫാഷിസത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുന്നത് കോൺഗ്രസ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 

ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിനൊപ്പം വികസനവും യുഡിഎഫ് ലക്ഷ്യം വയ്ക്കുന്നുണ്ട്. ബിജെപി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളോട് മറ്റൊരു നയമാണ് കേന്ദ്രം പുലർത്തുന്നത്. എയിംസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ രണ്ട് തവണ കണ്ടു. കൂടാതെ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നിരന്തരം ബന്ധപ്പെട്ടു. നിരവധി വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞ വർഷങ്ങളിൽ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

എളമരം കരീം വ്യവസായ മന്ത്രി ആയിരുന്ന കാലത്ത് കോഴിക്കോടിനായി ചെയ്ത കാര്യങ്ങളും എം.കെ.രാഘവൻ എംപിയായിരുന്ന കാലത്ത് കോഴിക്കോടിനായി നടത്തിയ വികസനപ്രവർത്തനങ്ങളും താരതമ്യം ചെയ്യാൻ വെല്ലുവിളിക്കുന്നുവെന്ന് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ പറഞ്ഞു. സിപിഎം–ആർഎസ്എസ് ബാന്ധവം ഉറപ്പിച്ചുകഴിഞ്ഞു. ഒരു ലക്ഷത്തിലധികം വോട്ടിന് രാഘവൻ ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘നാടിനൊപ്പം നൻമയോടൊപ്പം’ എന്ന മുദ്രാവാക്യവുമായി വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ എം.കെ.രാഘവൻ നയിക്കുന്ന ജനഹൃദയ യാത്ര മാർച്ച് ഒന്ന് മുതൽ ഒമ്പതു വരെ നടത്തുമെന്നു യുഡിഎഫ് നേതാക്കൾ അറിയിച്ചു. മാർച്ച് ഒന്നിന് കൊടുവള്ളി നിയോജക മണ്ഡലത്തിലെ പര്യടനം രാവിലെ ഒൻപതിന് കട്ടിപ്പാറയിൽ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിൽ പര്യടനം നടത്തും.

English Summary:

Congress leader Rahul Gandhi is the only person who opposes PM Narendra Modi says MK Raghavan MP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com