ADVERTISEMENT

റാഞ്ചി∙ ജാർഖണ്ഡിൽ ട്രെയിനിടിച്ച് രണ്ടു പേർ മരിച്ചു. ജംതാര ജില്ലയിലെ കൽജാരിയ എന്ന സ്ഥലത്താണ് അപകടം. ട്രെയിനിൽ തീപിടിത്തമുണ്ടായി എന്നു കേട്ട് ഇവർ തൊട്ടടുത്ത പാളത്തിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചനകൾ. ആ പാളത്തിലൂടെ വന്ന മറ്റൊരു ട്രെയിനിടിച്ചാണ് അപകടമുണ്ടായത്. ബുധൻ വൈകിട്ടോടെയാണ് സംഭവം.

നിരവധിപേർക്കു പരുക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. റെയിൽവേ അധികൃതരും പ്രദേശവാസികളും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. 12 പേർ മരിച്ചുവെന്നാണ് ദേശീയമാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ കൂടാൻ ഇടയുണ്ടെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, ട്രാക്കിലൂടെ നടന്നുപോയ രണ്ടുപേരാണ് അപകടത്തിൽ മരിച്ചതെന്ന് ഈസ്റ്റേൺ റെയിൽവേ സിപിആർഒ കൗശിക് മിത്ര പറഞ്ഞു. മരിച്ചവർ ട്രെയിൻ യാത്രക്കാരല്ലെന്നും ട്രെയിനിൽ തീപിടിത്തമുണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

English Summary:

Train Accident In Jharkhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com