ADVERTISEMENT

ആലപ്പുഴ∙ മുഖസാദൃശ്യമുള്ള വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് ജനറല്‍ സെക്രട്ടറി മീനു സജീവ് രംഗത്ത്. വിദേശത്തുള്ള വള്ളിക്കുന്ന് സ്വദേശിയുടെ വാട്സാപ്പിൽനിന്നാണ് വിഡയോ വന്നത്. വിദേശത്തുള്ള വ്യക്തിയുടെ ഭാര്യയാണു വിഡിയോ തന്റെ സുഹൃത്തുക്കൾക്ക് അയച്ചുനൽകിയതെന്നും മീനു സജീവ് പരാതിയിൽ പറയുന്നു. ആലപ്പുഴ എസ്‌പിക്കാണ് മീനു വ്യാജ വിഡിയോ സംബന്ധിച്ച പരാതി നൽകിയത്. അശ്ലീല വിഡിയോ തന്റെ വാട്സാപ്പിൽ വള്ളിക്കുന്നം സ്വദേശി അയച്ചതായും മീനു പറയുന്നു. 

വള്ളിക്കുന്നം പൊലീസിലാണ് മീനു ആദ്യം പരാതി നൽകിയത്. എന്നിട്ടും സൈബറിടങ്ങളിൽ വിഡിയോ പ്രചരിച്ചതിനെ തുടർന്നാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയത്. ‘‘എന്റെ രൂപസാദൃശ്യമുള്ള ഒരു പെൺകുട്ടിയുടെ അശ്ലീല വിഡിയോ ആണ് വിദേശത്തുനിന്ന് എന്റെ വാട്സാപ്പിൽ വന്നത്. എനിക്കു നേരിട്ട ദുരനുഭവം മറ്റാർക്കും ഉണ്ടാകരുത്. അതുകൊണ്ടാണു പരസ്യമായി രംഗത്തുവന്നത്. സൈബറിടങ്ങളിൽ സ്ത്രീകൾ ഒരുപാടു പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇതിന്റെ പിന്നിൽ‌ രാഷ്ട്രീയ ലക്ഷ്യമോ മറ്റോ ഉണ്ടോയെന്നു പൊലീസ് അന്വേഷിച്ച് കണ്ടുപിടിക്കേണ്ടതാണ്’’ – മീനു സജീവ് പറഞ്ഞു.

English Summary:

Fake video with a fake face is circulating. Youth Congress general secretary Meenu Sajeev filed complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com