ADVERTISEMENT

തിരുവനന്തപുരം∙ സമരാഗ്നി സമാപന വേളയിൽ പ്രസംഗിക്കവേ പ്രവർത്തകർ നേരത്തേ പിരിഞ്ഞുപോയതിൽ അത‍ൃപ്തി പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. തൊട്ടുപിന്നാലെ സുധാകരനെ തിരുത്തി പ്രതിപക്ഷനേതാവ് വി.‍ഡി.സതീശൻ മറുപടി നൽകി. മുഴുവൻ സമയം പ്രസംഗം കേൾക്കാൻ പറ്റില്ലെങ്കിൽ എന്തിനു വന്നെന്നായിരുന്നു  സുധാകരന്റെ ചോദ്യം. ലക്ഷക്കണക്കിന് രൂപ മുടക്കിയാണു സമ്മേളനം സംഘടിപ്പിക്കുന്നതെന്നും രണ്ടുപേർ സംസാരിച്ചു കഴിയുമ്പോഴേക്കും ആളുകൾ പോകുന്നുവെന്നും സുധാകരൻ കുറ്റപ്പെടുത്തി.

Read Also: സമരാഗ്നി പ്രക്ഷോഭജാഥ സമാപനം; സമ്മേളനം ഉദ്ഘാടനം ചെയ്ത് രേവന്ത് റെഡ്ഡി

എന്നാൽ സുധാകരന്റെ വിമർശനത്തിനു പിന്നാലെ പ്രവർത്തകരെ അനുകൂലിച്ച് സതീശൻ സംസാരിച്ചു. ‘‘മൂന്നുമണിക്കു കൊടുംചൂടിൽ വന്നുനിൽക്കുന്നവരാണ്. അഞ്ചുമണിക്കൂർ തുടർച്ചയായി ഇരുന്നു. 12 പേർ പ്രസംഗിച്ചു. അതിനാൽ പ്രവർത്തകർ പോയതിൽ പ്രസിഡന്റ് വിഷമിക്കേണ്ട’’– സതീശൻ പറഞ്ഞു. 

English Summary:

K Sudhakaran expressed his displeasure that the party workers had left early

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com