വോട്ടേഴ്‌സ് ലിസ്റ്റില്‍ വെട്ട്: കെ.സുധാകരന്‍ എംപി പരാതി നല്‍കി
![K Sudhakaran | File Photo: Manorama കെ.സുധാകരന്‍ (File Photo: Manorama)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/12/10/k-sudhakaran-1.jpg?w=1120&h=583)
Mail This Article
×
തിരുവനന്തപുരം∙ വോട്ടേഴ്‌സ് ലിസ്റ്റില്‍നിന്ന് വ്യാപകമായ തോതില്‍ പേരുകള്‍ നീക്കം ചെയ്യുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍ എംപി ചീഫ് ഇലക്ടറര്‍ ഓഫിസര്‍ക്ക് പരാതി നല്‍കി. വോട്ടര്‍മാര്‍ സ്ഥലത്തില്ലെന്ന് ബിഎല്‍ഒമാര്‍ തെറ്റായ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തെറ്റായ നടപടി സ്വീകരിക്കുന്നത്.
Read also: ‘നീതി ലഭിച്ചില്ല’: വിധിക്കെതിരെ സംസ്ഥാനം അപ്പീൽ നൽകണമെന്ന് പി.ജയരാജൻ
കണ്ണൂര്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും, പ്രത്യേകിച്ച് ധര്‍മ്മടം മണ്ഡലത്തിലും ഇത്തരം ജനാധിപത്യ വിരുദ്ധമായ നടപടികള്‍ വ്യാപകമാണ്. 1950 ലെ ജനപ്രാതിനിത്യ നിയമത്തിന് വിരുദ്ധമായ ഈ നടപടികള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കെ.സുധാകരന്‍ ആവശ്യപ്പെട്ടു.
English Summary:
K. Sudhakaran MP filed a complaint to Chief Electoral Officer demanding action against removal of names from voter's list
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.