ADVERTISEMENT

ന്യൂഡൽഹി∙ജെഎൻയു സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട യോഗത്തിനിടെ സംഘർഷം. എബിവിപി പ്രവർത്തകരും ഇടതു സംഘടനകളിൽപ്പെട്ടവരുമാണ് ഏറ്റുമുട്ടിയത്. നിരവധി വിദ്യാർഥികൾക്കു പരുക്കേറ്റു. പരുക്കേറ്റവരെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.

ഇന്നലെ രാത്രിയാണു ക്യാംപസിൽ സംഘർഷമുണ്ടായത്. ഇരുവിഭാഗവും പൊലീസിൽ പരാതി നൽകിയതായാണു വിവരം. സംഘർഷത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സൈക്കിൾ വിദ്യാർഥികളുടെ നേർക്ക് ഒരാൾ വലിച്ചെറിയുന്നതു വിഡിയോയിൽ കാണാം. വടികൊണ്ട് വിദ്യാർഥികളെ ഒരാൾ അടിക്കുന്നതും മറ്റൊരു വിഡിയോയിലുണ്ട്.



English Summary:

Conflict in jnu university

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com