ADVERTISEMENT

തിരുവനന്തപുരം∙  ശമ്പളം പാസായെങ്കിലും അക്കൗണ്ടിൽനിന്നു തുക പിൻവലിക്കാനാകാതെ സർക്കാർ ജീവനക്കാർ. ട്രഷറി സേവിങ്സ് ബാങ്ക് ഓൺലൈൻ സംവിധാനത്തിലൂടെയാണു ജീവനക്കാരുടെ ശമ്പളം കൈമാറുന്നത്. ശമ്പളം ട്രഷറി അക്കൗണ്ടിലേക്കാണ് ആദ്യം എത്തുന്നത്. അവിടെനിന്നാണു ബാങ്കിലേക്ക് പോകുന്നത്. ശമ്പളം പാസായതായി കാണിക്കുന്നുണ്ടെങ്കിലും പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാൻ സാധിക്കുന്നില്ലെന്ന് ജീവനക്കാർ പരാതിപ്പെടുന്നു.

Read Also: കേന്ദ്രത്തില്‍നിന്ന് 4,000 കോടി കിട്ടി; സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും മുടങ്ങില്ല

തകരാർ പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതായി ട്രഷറി ഡയറക്ടർ പറഞ്ഞു. 14 ദിവസമായി ട്രഷറി ഓവർ ഡ്രാഫ്റ്റിലായിരുന്നു. ഏകദേശം 3700 കോടിരൂപയായിരുന്നു ഓവർ ഡ്രാഫ്റ്റ്. കേന്ദ്ര നികുതി വിഹിതമായി 2300 കോടിയും ഐജിഎസ്ടി സെറ്റിൽമെന്റിന്റെ ഭാഗമായി 1700 കോടിയും സർക്കാരിന് ഇന്ന് ലഭിച്ചു.

English Summary:

Government employees cannot withdraw the amount from their account even though their salary has been passed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com