ബുധനാഴ്ച ഡൽഹിയിലെത്തി പ്രതിഷേധം, 10ന് രാജ്യവ്യാപകമായി ട്രെയിൻ തടയും: സമരം കടുപ്പിക്കാൻ കർഷകർ
Mail This Article
×
ന്യൂഡൽഹി∙ സമരം ശക്തമായി പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച് കർഷകർ. ഈ ബുധനാഴ്ച ഡൽഹിയിലെത്തി കർഷകർ പ്രതിഷേധിക്കും. പഞ്ചാബ്, ഹരിയാന ഇതര സംസ്ഥാനങ്ങളിലെ കർഷകർ ഡൽഹിയിലെത്തും.
Read Also: ബിജെപിയുടെ പാർട്ടി ഫണ്ടിലേക്ക് 2000 രൂപ നൽകി മോദി; രാഷ്ട്രനിർമാണത്തിനായി സംഭാവന ചെയ്യാൻ ആഹ്വാനം
പഞ്ചാബിലും ഹരിയാനയിലുമുള്ള കർഷകർ അതിർത്തികളായ ശംഭുവിലും ഖനൗരിയിലും ദബ്വാലിയിലും കാവൽ തുടരും. മാർച്ച് 10ന് രാജ്യവ്യാപകമായി ട്രെയിനുകൾ തടയും. കിസാൻ മസ്ദൂർ മോർച്ച കോഓർഡിനേറ്റർ സർവാൻ സിങ് പന്ദേരാണു പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്.
English Summary:
Farmers to resume strike vigorously
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.