ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന വനിതാ കമ്മിഷന്റെ മാധ്യമ പുരസ്‌കാരങ്ങളിൽ രണ്ടെണ്ണം മലയാള മനോരമയ്ക്ക്. അച്ചടി മാധ്യമ വിഭാഗത്തിലെ മികച്ച റിപ്പോർട്ടിനുള്ള പുരസ്കാരം (20,000 രൂപ) ബിജിൻ സാമുവലും(റിപ്പോർട്ടർ, പാലക്കാട് യൂണിറ്റ്), മികച്ച ഫോട്ടോഗ്രഫി വിഭാഗത്തിലെ പുരസ്കാരം (20,000 രൂപ) മലയാള മനോരമ പാലക്കാട് യൂണിറ്റിലെ വി.പി.ഗിബി സാമും (ഫൊട്ടോഗ്രാഫർ, പാലക്കാട് യൂണിറ്റ്) അർഹരായി. 

ആർത്തവ ദിവസങ്ങൾ സംബന്ധിച്ച് വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും ഉൾപ്പെടുത്തി തയാറാക്കിയ ‘ആശ്വാസ വാർത്ത’ എന്ന റിപ്പോർട്ടിനാണ് ബിജിൻ സാമുവലിന് അവാർഡ്.  തദ്ദേശ വകുപ്പും കുടുംബശ്രീയും ചേർന്നു നടപ്പാക്കിയ ‘തിരികെ സ്‌കൂളിൽ’ കാംപെയിനിന്റെ ആദ്യ ദിനത്തിൽ പാലക്കാട് നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിൽ, കമലം കൂട്ടുകാരി കണ്ണയ്ക്കു റിബൺ കെട്ടിക്കൊടുക്കുന്ന ‘ചിരിച്ചെത്തി സ്‌കൂൾ കാലം’ എന്ന ഫോട്ടോയാണ് ഗിബി സാമിന് പുരസ്കാരം നേടിക്കൊടുത്തത്. 

∙ മറ്റ് പുരസ്കാരങ്ങൾ: വി.ജെ.വർഗീസ്, സീനിയർ റിപ്പോർട്ടർ, ദേശാഭിമാനി വയനാട് ബ്യൂറോ(മികച്ച ഫീച്ചർ, അച്ചടി മാധ്യമം), ജയിൻ എസ്. രാജു(സീനിയർ സബ് എഡിറ്റർ, മാതൃഭൂമി ന്യൂസ് കൊച്ചി(മികച്ച റിപ്പോർട്ട്, ദൃശ്യമാധ്യമം), പ്രിയ ഇളവള്ളി മഠം, പ്രിൻസിപ്പൽ കറസ്പോണ്ടന്റ്, ഏഷ്യാനെറ്റ് ന്യൂസ് (മികച്ച ഫീച്ചർ, ദൃശ്യമാധ്യമം), സി.എസ്.ബൈജു, സീനിയർ ക്യാമറാമാൻ, അമൃത ടിവി കൊച്ചി (മികച്ച വിഡിയോഗ്രഫി).

 രാജ്യാന്തര വനിതാ ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ജവാഹർ ബാലഭവനിൽ 6ന് രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ് പുരസ്കാരങ്ങൾ സമ്മാനിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com