ADVERTISEMENT

ന്യൂഡൽഹി∙ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിവാദ പരാമർശങ്ങൾ ഒഴിവാക്കണമെന്നു മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന അവസാന സമ്പൂർണ മന്ത്രിസഭായോഗത്തിലാണ് പ്രധാനമന്ത്രിയുടെ ഉപദേശം. ഡീപ് ഫെയ്ക് വിഡിയോകളിൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘പോയി വിജയിച്ച് വരൂ, ഞാൻ നിങ്ങളെ വൈകാതെ കാണും’ എന്നു പറഞ്ഞാണ് നരേന്ദ്ര മോദി പ്രസംഗം അവസാനിപ്പിച്ചത്.

Read also: 25 വർഷത്തേക്കുള്ള പദ്ധതികൾ ചർച്ച ചെയ്ത് മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം; നീണ്ടുനിന്നത് 8 മണിക്കൂറോളം

‘‘തിരഞ്ഞെടുപ്പ് സമയത്ത് പ്രസ്താവനകൾ നടത്തുന്നതിനു മുൻപ് ശ്രദ്ധയുണ്ടായിരിക്കണം. ഡീപ് ഫെയ്ക് വിഡിയോയിലൂടെ കൃതൃമം കാണിക്കാൻ പലരും കാത്തിരിപ്പുണ്ടെന്ന് ഓർമ വേണം. വിവാദങ്ങൾക്കു പകരം കേന്ദ്രസർക്കാരിന്റെ പദ്ധതികളെ കുറിച്ച് സംസാരിക്കണം. വികസിത് ഭാരത് ലക്ഷ്യം വച്ചുള്ള പ്രവർ‌ത്തനങ്ങളാണ് നടത്തേണ്ടത്. മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റിൽ വികസിത് ഭാരതിനായിരിക്കും ശ്രദ്ധ നൽകുക. 2700 ശില്പശാലകളിലൂടെ ഇരുപത് ലക്ഷത്തോളം യുവജനങ്ങളുടെ അഭിപ്രായങ്ങൾ വികസിത് ഭാരതിനു വേണ്ടി ശേഖരിച്ചിട്ടുണ്ട്.’’ – പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത 25 വർഷത്തേക്കുള്ള പദ്ധതികൾ ചർച്ച ചെയ്താണ് രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ സമ്പൂർണ മന്ത്രിസഭായോഗം അവസാനിച്ചത്.  ‘വികസിത് ഭാരത് 2047’ ലക്ഷ്യം വച്ചുള്ള ചർച്ചകളാണ് സമ്പൂർണ മന്ത്രിസഭാ യോഗത്തിൽ നടന്നതെന്നാണ് വിവരം. ഓരോ മന്ത്രാലയങ്ങളും നൂറു ദിവസത്തെ കർമപദ്ധതി ആവിഷ്കരിച്ചത് യോഗത്തിൽ അവതരിപ്പിച്ചു. മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയാൽ ആദ്യ നൂറു ദിവസത്തിനുള്ളിൽ അതിവേഗം നടപ്പാക്കാനുള്ള പദ്ധതികളാണ് ചർച്ചയായത്. എട്ടു മണിക്കൂറോളമാണ് മന്ത്രിസഭാ യോഗം നീണ്ടുനിന്നത്. 

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി തൊട്ടടുത്ത ദിവസം തന്നെ സമ്പൂർണ മന്ത്രിസഭാ യോഗത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൽ പ്രധാനമന്ത്രി ഒരു മണിക്കൂറോളമാണ് സംസാരിച്ചത്. 

English Summary:

PM Narendra Modi to council of ministers ahead of loksabha polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com