ADVERTISEMENT

കോഴിക്കോട് ∙ ബൈക്കിൽ സഞ്ചരിക്കവേ പാമ്പ് പിടിത്തക്കാരൻ ലോറിയിടിച്ച് മരിച്ചു. ചാലപ്പുറം ലൗഡേൽ വീട്ടിൽ കൃഷ്ണദാസിന്റെ മകൻ കിരൺ (30) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ ബീച്ച് റോഡിൽ ലയൺസ് പാർക്കിന് സമീപത്തായിരുന്നു അപകടം. ഉടൻ ബീച്ച് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: ഉഷ. സഹോദരൻ: കിഷോർ. രണ്ട് കൊല്ലം മുൻപാണു പാമ്പിനെ പിടിക്കാൻ ലൈസൻസെടുത്തത്. ചാലപ്പുറത്ത് സ്‌റ്റേഷനറി കടയും നടത്തിയിരുന്നു.

English Summary:

A snake catcher died after being hit by a lorry while riding a bike in Kozhikode.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com