ADVERTISEMENT

ന്യൂഡൽഹി∙ പാർലമെന്റിൽ ചോദ്യമുന്നയിക്കുന്നതിനു പണം വാങ്ങിയെന്ന ആരോപണം തനിക്കെതിരെ ഉന്നയിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയണമെന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ബിജെപി എംപി നിഷികാന്ത് ദുബെ, അഭിഭാഷകൻ അനന്ത് ദേഹ്‌റായ് എന്നിവരെ ഇക്കാര്യത്തിൽ വിലക്കണമെന്നാണു മഹുവ ആവശ്യപ്പെട്ടിരുന്നത്.

Read More: സിദ്ധാർഥന്റെ മരണം: ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവൻ വിദ്യാർഥികൾക്കും ഒരാഴ്ച സസ്പെൻഷൻ 

ചോദ്യമുന്നയിക്കാൻ പണം വാങ്ങിയതായുള്ള ആരോപണത്തെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ മഹുവയെ ലോക്‌സഭയിൽനിന്ന് പുറത്താക്കിയിരുന്നു. എത്തിക്‌സ് പാനലിന്റെ ശുപാർശയെത്തുടർന്നായിരുന്നു നടപടി. കേന്ദ്ര സർക്കാരിനെതിരെ ചോദ്യമുന്നയിക്കുന്നതിനായി രണ്ടുകോടി രൂപയും ആഡംബരവസ്‌തുക്കളും സമ്മാനമായി സ്വീകരിച്ചെന്നായിരുന്നു ആരോപണം. ഇതു ശരി വയ്‌ക്കുന്നതായിരുന്നു എത്തിക്‌സ് പാനലിന്റെ കണ്ടെത്തൽ.

മഹുവയെ പുറത്താക്കാൻ സഭയ്‌ക്ക് അധികാരമില്ലെന്ന് തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് എംപിമാർ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. 

English Summary:

Mahua Moitra Faces Court Setback On Request To Stop Bribery Allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com