ADVERTISEMENT

കണ്ണൂർ∙ ശ്രീകണ്ഠപുരത്തിനടുത്തു കുഴല്‍കിണര്‍ കുഴിക്കുന്ന ലോറി കത്തിനശിച്ചു. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ മുത്തുവും സഹായിയും ഓടിരക്ഷപ്പെട്ടു. ചെമ്പന്തൊട്ടി-നടുവില്‍ റോഡില്‍ പള്ളിത്തട്ടില്‍ ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. നിടിയേങ്ങയില്‍ കുഴല്‍കിണറിന്റെ പണികഴിഞ്ഞു കമ്പല്ലൂരിലേക്കു പോകുകയായിരുന്ന ലോറിയാണു തീപിടിച്ചു പൂര്‍ണമായും കത്തിയത്. 

Read Also: ഇടുക്കിയിൽ വിഷം ഉള്ളിൽച്ചെന്ന് 14കാരൻ മരിച്ചു; അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണം

കമ്പല്ലൂരിലെ എം.വി.ജെ.ബോര്‍വെല്‍സ് ഉടമ സോജന് വേണ്ടി കരാറടിസ്ഥാനത്തിൽ സര്‍വീസ് നടത്തുന്ന ലോറി‌യാണിത്. 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണു പ്രാഥമിക വിലയിരുത്തൽ. ലോറിയില്‍ ഉണ്ടായിരുന്ന പുതിയ കംപ്രസര്‍ ഉൾപ്പെടെയാണു തീപിടിത്തത്തില്‍ നശിച്ചത്. തീപിടിത്തമുണ്ടായ സ്ഥലത്തെ മണിയംകുന്നേല്‍ മാത്യു എന്നയാളുടെ വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ട കാറിന്റെ പെയിന്റ് കനത്ത ചൂടില്‍ ഉരുകി നശിച്ചു. തളിപ്പറമ്പ് അഗ്നിരക്ഷാ നിലയത്തിൽനിന്ന് എത്തിയ രണ്ടു യൂണിറ്റ് ചേർന്നാണു തീകെടുത്തിയത്.

English Summary:

Lorry used for digging borewells was burnt in Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com