ADVERTISEMENT

അടിമാലി∙കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് പൊലീസുകാരന് കുത്തേറ്റു. മൂവർസംഘം പൊലീസുകാരനെ പിന്തുടർന്നെത്തിയാണ് കുത്തിയത്. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. അത്തികുഴിയിൽ സന്തോഷ്, ലൈജു എന്നിവരാണ് പിടിയിലായത്.വെള്ളത്തൂവൽ സ്റ്റേഷനിലെ സിപിഒ അനീഷിനാണ് കുത്തേറ്റത്.

തിങ്കളാഴ്ച രാത്രി പത്തരയോടെ അടിമാലി ഇരുന്നൂറേക്കറിലായിരുന്നു സംഭവം. മരുന്നുവാങ്ങുന്നതിനായി അടിമാലി ടൗണിലെ മെഡിക്കൽ സ്റ്റോറിന് മുൻപിൽ വാഹനം പാർക്ക് ചെയ്തപ്പോഴായിരുന്നു തർക്കം. പിന്നീട് ഇരുന്നൂറേക്കറിൽ എത്തിയപ്പോഴാണ് ബൈക്കിൽ പിന്തുടർന്നെത്തയ സംഘം കാർ ആക്രമിക്കുകയും, അനീഷിന്റെ കൈയ്ക്ക് കുത്തുകയും ചെയ്തത്. ഇദ്ദേഹം അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. അക്രമികളിൽ ഒരാൾ മറ്റൊരു കേസിൽ മുന്‍പ് പിടിയിലായിരുന്നു. ഈ കേസിനു പിന്നില്‍ അനീഷാണെന്ന് ആരോപിച്ചാണ് ആക്രമണമെന്നും റിപ്പോര്‍ട്ടുണ്ട്.

Read More: പാലായില്‍ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച നിലയില്‍; രക്തം വാർന്ന നിലയിൽ കുഞ്ഞുങ്ങളുടെ മൃതദേഹം

ഇവർ സഞ്ചരിച്ച ബൈക്കും പൊലീസ് പിടികൂടി. സംഭവത്തിൽ ഒളിവിലുള്ള ആളെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.  

English Summary:

Policeman Stabbed in Adimali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com