ADVERTISEMENT

ബെംഗളൂരു∙ ഭർത്താവുമായുള്ള പ്രശ്നത്തെ തുടർന്ന് 4 വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ കൊൽക്കത്ത സ്വദേശിനി സിഇഒയുടെ മാനസിക ആരോഗ്യനില പരിശോധിക്കാൻ  ഗോവ കോടതി അനുമതി നൽകി. ഗോവ പൊലീസ് അറസ്റ്റ് ചെയ്ത മൈൻഡ്ഫുൾ എഐ ലാബ് സിഇഒ സുചന സേത്തിന്റെ (39) പിതാവ് നൽകിയ ഹർജിയിലാണിത്. 

Read Also:‘നീ രക്ഷപ്പെടാൻ പോയതല്ലേടാ.... എന്റെ കുഞ്ഞിന് ഒന്നു സംഭവിക്കില്ല’

കസ്റ്റഡിയിൽ ആയിരിക്കെ അത്തരത്തിലുള്ള  മാനസിക ബുദ്ധിമുട്ടും സുചന നേരിടുന്നതായി ശ്രദ്ധയിൽപെട്ടില്ലെന്ന് പൊലീസ് വാദിച്ചെങ്കിലും കോടതി ഹർജി അനുവദിച്ചു. 

ഭർത്താവും മലയാളിയുമായ വെങ്കട്ടരാമനുമായുള്ള ദാമ്പത്യ പ്രശ്നമാണ് കുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. ജനുവരി 8ന് ഗോവയിൽ നിന്നു ബെംഗളൂരുവിലേക്ക് സൂചന ടാക്സി കാറിൽ യാത്ര ചെയ്യുന്നതിനിടെ ചിത്രദുർഗ പൊലീസ് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് ഡിക്കിയിലുണ്ടായിരുന്ന ബാഗിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. തുടർന്ന് ഗോവ പൊലീസിനു കൈമാറുകയായിരുന്നു.

English Summary:

Goa Court Approves Mental Health Evaluation for CEO Accused of Son's Murder Amid Marital Discord

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com