ഇ പോസ് തകരാറിലാകുന്നു; മസ്റ്ററിങ് നിർത്തിവച്ചു, റേഷൻ കടകളുടെ സമയക്രമീകരണം അവസാനിപ്പിച്ചു

Mail This Article
×
തിരുവനന്തപുരം ∙ റേഷൻ വിതരണത്തിനുള്ള ഇ പോസ് സംവിധാനം തകരാറിലാകുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി മസ്റ്ററിങ് തൽക്കാലം നിർത്തിവച്ചു. അതിനാൽ റേഷൻ കടകളുടെ സമയക്രമീകരണം അവസാനിപ്പിച്ചു.
Read More: കെട്ടിടനിർമാണത്തിന് മണ്ണു നീക്കവെ മണ്ണിടിഞ്ഞ് അപകടം; പിറവത്ത് മൂന്നുപേർ മരിച്ചു
വ്യാഴാഴ്ച മുതൽ സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും പഴയ രീതിയിൽ രാവിലെയും വൈകിട്ടുമായി പ്രവർത്തിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 7 ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി റേഷൻ കടകൾ പ്രവർത്തിക്കുന്ന രീതിയിൽ ചൊവ്വാഴ്ച മുതലാണു സമയക്രമീകരണം ഏർപ്പെടുത്തിയത്. ഈയാഴ്ച മുഴുവൻ ഈ സമയക്രമീകരണം തുടരാനായിരുന്നു മുൻ തീരുമാനം.
English Summary:
Ration Mustering Stopped in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.