ADVERTISEMENT

ഇറ്റാനഗർ∙ സന്തോഷ് ട്രോഫിയിൽ മികവുറ്റ പോരാട്ടം നടത്തി മടങ്ങുന്ന കേരള ടീമിന് ഹൃദ്യമായ യാത്രയയപ്പ് ഒരുക്കി അരുണാചൽ പ്രദേശിലെ മലയാളികൾ. ഗുവാഹട്ടി വഴി കേരളത്തിലേക്കു യാത്ര തിരിച്ച ടീമിന് നാഹർലഗൺ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് കേരള കലാസാംസ്കാരിക വേദി പ്രവർത്തകരുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകിയത്.

പരിശീലകൻ സതീവൻ ബാലന് കേരള കലാസാംസ്കാരിക വേദി പ്രസിഡന്റ് വി.പി.രവീന്ദ്രൻ നായർ ഉപഹാരം നൽകി. ജനറൽ സെക്രട്ടറി ജി. പ്രവീൺ, കെ ബി സതീശൻ, എ. ആർ ഹരീഷ്, വി. ആർ. രാജേഷ്, സുനിൽ കുമാർ, സജി തോമസ്, പ്രസാദ് കൊള്ളോടി , വി.പി. മണിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ് . അരുണാചൽ പ്രദേശിൽ വിളയുന്ന മധുര നാരങ്ങയും ടീമിന് അരുണാചലിലെ മലയാളികൾ സമ്മാനിച്ചു. കേരള ടീം ഇവിടെയെത്തിയപ്പോൾ സ്വീകരിക്കാൻ കേരള കലാസാംസ്കാരിക വേദി പ്രവർത്തകർ എത്തിയിരുന്നു. കേരളത്തിൻ്റെ മത്സരങ്ങൾക്കെല്ലാം ആർപ്പുവിളികളുമായി ഗാലറിയിൽ ഈ മലയാളികൾ ഇടം പിടിച്ചിരുന്നു.

English Summary:

Santhosh Trophy farewell to Kerala Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com