ADVERTISEMENT

കോഴിക്കോട്∙ തൃശൂര്‍ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതികരിക്കാതെ കെ.മുരളീധരന്‍. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ട് പ്രതികരിക്കാമെന്നാണ് മുരളീധരന്റെ നിലപാട്. കോഴിക്കോട്ടെ വീട്ടിലെത്തിയ മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചില്ല. തൃശൂരിൽ നിന്നെത്തിയ കോൺഗ്രസ് നേതാക്കളെയും മുരളി കണ്ടില്ല. തൃശൂരിൽ മത്സരിക്കണമെന്ന പാർട്ടി നിർദ്ദേശത്തോട് അദ്ദേഹത്തിന് എതിർപ്പുണ്ടെന്നാണ് സൂചന. പാർട്ടി നിർ‌ബന്ധിച്ചാൽ മുരളീധരൻ തൃശൂരിൽ തന്നെ മത്സരിക്കാൻ തയാറായേക്കും. ഔദ്യോഗിക പ്രഖ്യാപനം വരട്ടെയെന്നാണ് ഷാഫി പറമ്പിലിന്റെയും നിലപാട്. ഷാഫി വടകരയിൽ മത്സരിച്ച് വിജയിച്ചാൽ നിയമസഭാ തിരഞ്ഞെടപ്പിൽ പാലക്കാട് ജയിച്ചുകയറുകയെന്നത് കോൺഗ്രസിനെ സംബന്ധിച്ച് ദുഷ്കരമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ വട്ടിയൂർക്കാവും കോന്നിയും അടക്കമുള്ള മണ്ഡലങ്ങൾ കൈവിട്ടു പോയതിന്റെ പാഠം കോൺഗ്രസിനു മുന്നിലുണ്ട്.

പത്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള ചുവടുമാറ്റത്തിന് പിന്നാലെയാണ് തൃശൂരിൽ കോൺഗ്രസിന്റെ സര്‍പ്രൈസ് സ്ഥാനാർഥിയായി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കെ.മുരളീധരന്റെ പേര് നിർദേശിക്കുന്നത്. ഷാഫി പറമ്പിൽ വടകരയിലും കെ.സി.വേണുഗോപാൽ ആലപ്പുഴയിലും മത്സരിക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. രാഹുൽ ഗാന്ധി വയനാട്ടിലും കെ.സുധാകരൻ കണ്ണൂരിലുമാകും മത്സരിക്കുക. മറ്റു മണ്ഡലങ്ങളിൽ സിറ്റിങ് എംപിമാർ തന്നെ കളത്തിലിറങ്ങും. സ്ഥാനാർഥികളെ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. 

English Summary:

Shafi Parambi and K.Muralidharan said that they will respond after the official announcement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com