ADVERTISEMENT

ന്യൂയോർക്ക്∙ മാധ്യമ വ്യവസായി റൂപർട്ട് മർ‌ഡോക്കിന്റെയും (92) കാമുകിയും റഷ്യൻ മോളിക്യുലാർ ബയോളജിസ്റ്റുമായ എലന സുക്കോവയുടെയും (67) വിവാഹനിശ്ചയം കഴിഞ്ഞു. ഇരുവരും മാസങ്ങളായി ഡേറ്റിങ്ങിലായിരുന്നു. ഈ വർഷം കാലിഫോർണിയയിലെ മർഡോക്കിന്റെ മൊറാഗ മുന്തിരിത്തോട്ടത്തിൽ വച്ച് വിവാഹം നടക്കുമെന്നാണു റിപ്പോർട്ട്. ഇത് മർഡോക്കിന്റെ ആറാമത്തെ വിവാഹ നിശ്ചയമാണ്.

മോളിക്യുലർ ബയോളജിസ്റ്റായിരുന്ന എലന കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ റിസർച്ച് യൂണിറ്റിലാണു പ്രവർത്തിച്ചിരുന്നത്. മർഡോക്കിന്റെ മൂന്നാം ഭാര്യ വെന്‍ഡി ഡാങ്ങാണ് ഇരുവരെയും പരസ്പരം പരിചയപ്പെടുത്തിയത്. ആൻ ലെസ്ലി സ്മിത്തുമായുള്ള (66) വിവാഹത്തിൽനിന്നു പിന്മാറിയതിനു പിന്നാലെയാണു മർഡോക്കിന്റെ പുതിയ പ്രണയം പുറംലോകം അറിഞ്ഞത്. ഗായികയും റേഡിയോ ആങ്കറുമായിരുന്ന ആൻ ലെസ്ലിയുടെ തീവ്ര മത നിലപാടുകളാണ് ആ ബന്ധത്തിൽനിന്നു മർഡോകിനെ പിന്മാറാൻ പ്രേരിപ്പിച്ചത്. 

ഓസ്‌ട്രേലിയൻ ഫ്ലൈറ്റ് അറ്റൻഡന്റ് പട്രീഷ്യ ബുക്കർ, സ്കോട്ടിഷ് വംശജയായ പത്രപ്രവർത്തക അന്ന മാൻ, വെൻഡി ഡാങ്, യുഎസ് മോഡലും നടിയുമായ ജെറി ഹാൾ എന്നിവരായിരുന്നു മർഡോകിന്റെ മുൻ ഭാര്യമാർ. 2022ലാണ് ജെറി ഹാളുമായി മർഡോക് വേർപിരിഞ്ഞത്. 1966ലായിരുന്നു ആദ്യ ഭാര്യ പട്രീഷ്യ ബുക്കറുമായുള്ള വേർപിരിയിൽ. 1999ൽ അന്ന മാനും 2014ൽ വെൻഡി ഡാങുമായുള്ള ദാമ്പത്യബന്ധം അവസാനിപ്പിച്ചു. 

Read also:‘പത്മജ ബിജെപിയിൽ ചേർന്നതിൽ സിപിഎമ്മിന് പങ്ക്; ഇടനിലക്കാരനായത് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ’

1950കളിൽ ഓസ്‌ട്രേലിയയിൽ തന്റെ കരിയർ ആരംഭിച്ച മർഡോക് 1969ൽ യുകെയിലെ ന്യൂസ് ഓഫ് ദി വേൾഡ്, ദി സൺ എന്നീ പത്രങ്ങൾ വാങ്ങി. ന്യൂയോർക്ക് പോസ്റ്റ്, വാൾ സ്ട്രീറ്റ് ജേർണൽ എന്നിവയുൾപ്പെടെ നിരവധി യുഎസ് പ്രസിദ്ധീകരണങ്ങളും അദ്ദേഹം വാങ്ങി. 1996ൽ അദ്ദേഹം ആരംഭിച്ച ഫോക്‌സ് ന്യൂസ് ഇപ്പോൾ യുഎസിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ടിവി ന്യൂസ് ചാനലാണ്. 2013ൽ അദ്ദേഹം സ്ഥാപിച്ച ന്യൂസ് കോർപ്പറേഷനിലൂടെ നൂറുകണക്കിനു പ്രാദേശിക, ദേശീയ, രാജ്യാന്തര മാധ്യമങ്ങളുടെ ഉടമയായി മാറി. മാധ്യമ വ്യവസായി എന്ന നിലയിൽ അറിയപ്പെടുമ്പോഴും വിവാദങ്ങളുടെ തോഴനായിരുന്നു മർഡോക്. 

English Summary:

Rupert Murdoch gets engaged at 92

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com