ADVERTISEMENT

കോട്ടയം∙ എൻഡിഎയിൽ ബിഡിജെഎസ് മത്സരിക്കുന്ന നാലു സീറ്റുകളിൽ രണ്ടിടത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചാലക്കുടി, മാവേലിക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ചാലക്കുടിയിൽ കെ.എ. ഉണ്ണികൃഷ്ണനും മാവേലിക്കരയിൽ ബൈജു കലാശാലയുമാണ് സ്ഥാനാർഥികൾ.

കോട്ടയം, ഇടുക്കി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്. കോട്ടയത്ത് താൻ മത്സരിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ബി‍ഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.

കോട്ടയത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാൻ ചേർത്തലയിൽ ചേർന്ന ബിഡിജെഎസ് സംസ്ഥാന എക്സിക്യൂട്ടിവ് തീരുമാനിച്ചിരുന്നു. ഇടുക്കി സീറ്റിൽ സ്ഥാനാർഥിയെ നിശ്ചയിക്കാൻ സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെയാണ് സംസ്ഥാന എക്സിക്യുട്ടിവ് യോഗം ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഇടുക്കിയിൽ സർപ്രൈസ് സ്ഥാനാർഥി ആയിരിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന വാർത്തകൾ. ഉടുമ്പൻചോല മുൻ എംഎൽഎയും കേരളാ കോൺഗ്രസ് മുൻ നേതാവുമായ മാത്യു സ്റ്റീഫന്റെ പേരും ഇടുക്കി സീറ്റിൽ പരിഗണനയിലുണ്ട്. ഇടുക്കിയിലെ ക്രൈസ്തവ സഭയുമായുള്ള മികച്ച ബന്ധമാണ് മാത്യു സ്റ്റീഫനിലേക്ക് എത്താൻ കാരണം. മുന്നണിയിലെ പ്രബല കക്ഷിയെന്ന നിലയിൽ ബിജെപി യുമായി ആലോചിച്ചായിരിക്കും ബിഡിജെഎസ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

English Summary:

BDJS candidates in loksabha election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com