ADVERTISEMENT

അസം∙ ലോക പൈതൃക കേന്ദ്രമായ കാസിരംഗ ദേശീയോദ്യോനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ചയാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി മോദി അസമിലെത്തിയത്. 

Read More: അസമിൽ മൃഗവേട്ട കുറഞ്ഞു, കൊല്ലപ്പെട്ടത് വേട്ടക്കാർ; എണ്ണത്തിൽ മുന്നിലെത്തി ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ

ദേശീയോദ്യാനത്തിൽ അദ്ദേഹം ആന സഫാരിയും ജീപ്പ് സഫാരിയും നടത്തി. ദേശീയോദ്യാന ഡയറക്ടർ സൊണാലി ഘോഷും മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ഉച്ചയ്ക്ക് ശേഷം ജോർഹട്ടിൽവച്ച് അഹോം ജനറൽ ലചിത് ബർഫുകൻറെ പ്രതിമ മോദി അനാവരണം ചെയ്യും. പിന്നീട് മെലെങ് മെതലി പോഥറിലേക്ക് പ്രധാനമന്ത്രി യാത്ര തിരിക്കും. 18,000 കോടിയുടെ കേന്ദ്ര, സംസ്ഥാന പദ്ധതികളുടെ ഉദ്ഘാടനം നടത്തും. തുടർന്ന് അസം ജനതയെ അഭിസംബോധന ചെയ്യും.

English Summary:

PM Modi Visits Assam's Kaziranga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com