ADVERTISEMENT

ന്യൂഡൽഹി∙ രാഷ്ട്രീയ കൂറുമാറ്റം തടയാനാകാതെ ബിജെപിയും. ലോക്സഭാ തിരഞ്ഞെടുപ്പിന മുൻപുള്ള നേതാക്കന്മാരുടെ പാർട്ടി മാറ്റം തുടർക്കഥയാകുന്നു. ഹരിയാനയിൽനിന്നും രാജസ്ഥാനിൽനിന്നുമുള്ള രണ്ട് സിറ്റിങ് എംപിമാർ ബിജെപി വിട്ടു.  

Read More: വിട്ടുപോകാൻ കാരണം കോൺ.നേതാക്കളെന്നു പത്മജ

ബിജെപി നേതാവും ഹരിയാനയിലെ ഹിസാർ മണ്ഡലത്തിൽനിന്നുള്ള എംപിയുമായ ബ്രിജേന്ദ്ര സിങ്ങാണ് ബിജെപിയിൽനിന്ന് രാജിവച്ചത്. ബ്രിജേന്ദ്ര വൈകാതെ കോൺഗ്രസിൽ ചേർന്നു. രാജസ്ഥാനിലെ ചുരു മണ്ഡലത്തിൽനിന്നുള്ള ബിജെപി എംപി രാഹുൽ കസ്‌വാനാണ് പാർട്ടി വിട്ട മറ്റൊരു എംപി. രാഹുലും താമസിയാതെ കോൺഗ്രസിൽ ചേരും. രാജസ്ഥാനിൽനിന്നുള്ള എംപിയായ രാഹുലിന് ഇത്തവണ ബിജെപി സീറ്റ് നൽകിയിരുന്നില്ല. 

Read More: ബിജെപിയിൽ ചേർന്ന പത്മജ വയനാട്ടിൽ?; രാഹുലിനെതിരെ മത്സരിക്കുന്നത് രാഷ്ട്രീയമായി ഉപയോഗിക്കാൻ ബിജെപി

പാർട്ടി വിടുന്ന കാര്യം ബ്രിജേന്ദ്ര സിങ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘‘ചില നിർബന്ധിത രാഷ്ട്രീയ കാരണങ്ങളാൽ പാർട്ടിയുടെ പ്രാഥമികാംഗത്വം ഞാൻ രാജിവക്കുകയാണ്. ഹിസാറിൽനിന്ന് എംപിയായി സേവനം അനുഷ്ഠിക്കാൻ അവസരം നൽകിയ പാർട്ടിയോടും ദേശീയ പ്രസിഡൻറ് ജെ.പി.നഡ്ഡ, പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവരോടും ഞാനെന്റെ നന്ദി അറിയിക്കുന്നു’’ – ബ്രിജേന്ദ്ര സിങ് എക്സിൽ കുറിച്ചു. 

ബിജെപി നേതാവായ ചൗധരി ബിരേന്ദർ സിങ്ങിന്റെ മകനാണ് ബ്രിജേന്ദ്ര സിങ്. ബിരേന്ദറും കോൺഗ്രസിൽ ചേരും. 2014–ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതാണ് ഇരുവരും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാലയെയാണ് ഇയാൾ പരാജയപ്പെടുത്തിയത്. 

English Summary:

BJP leaders Brijendra Singh and Rahul Kaswan quit BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com