ADVERTISEMENT

തിരുവനന്തപുരം∙ തിരുവനന്തപുരത്ത് കേരള സര്‍വകലാശാല കലോല്‍സവത്തിനിടെ സംഘർഷം. എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്ന് ആരോപിച്ച് പ്രധാന വേദിയിലേക്ക് കെഎസ്‍യു പ്രവർത്തകർ തള്ളിക്കയറി പ്രതിഷേധിച്ചു. തുടർന്ന് കെഎസ്‍യു –എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സെനറ്റ് ഹാളിൽ വാക്കേറ്റമുണ്ടായി. 

Read also: വിജയനെ കൊല്ലാനുപയോഗിച്ച ചുറ്റിക കണ്ടെത്തി; മൃതദേഹത്തിനായി പരിശോധന തുടരുന്നു

ഇരുവരും തമ്മിൽ സംഘർഷമുടലെടുത്തതോടെ പൊലീസെത്തി അറസ്റ്റ് ചെയ്തു നീക്കി. സെനറ്റ് ഹാളിൽ പ്രശ്നമുണ്ടാക്കിയ എല്ലാവരെയും അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. വേദിയിലേക്കു തള്ളിക്കയറാൻ ശ്രമിച്ച കെഎസ്‍യു പ്രവർത്തകരെ പൊലീസ് പുറത്താക്കി വാതിലടച്ചു. ഇവർ വാതിലിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു. 

എസ്എഫ്ഐയ്ക്ക് യൂണിയന്‍ നഷ്ടമായ കോളജുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്നാണ് കെഎസ്‍യു ആരോപിക്കുന്നത്. വിവിധ കോളജുകളുടെ പ്രതിനിധികളായി കലോത്സവത്തിന് എത്തിയ കെഎസ്‍യുക്കാരെ എസ്എഫ്ഐ പ്രവർത്തകർ തിരഞ്ഞുപിടിച്ച് ആക്രമിച്ചെന്നാണ് പറയുന്നത്.  ഇതിനിടെ മല്‍സരം മുടങ്ങിയതില്‍ പ്രതിഷേധവുമായി മല്‍സരാര്‍ഥികളും രംഗത്തെത്തി.

English Summary:

Protest During Kerala University Kalolsavam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com